Ultimate magazine theme for WordPress.

വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം; ദേഹത്ത് തൊട്ടിട്ടു പോലുമില്ലെന്ന് ടോണി ചമ്മിണി

0

 

കൊച്ചി: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജ് തനിക്കെതിരെ നൽകിയത് വ്യാജ മൊഴിയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ദേഹത്ത് തൊടുകയോ കഴുത്തിൽ പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മിണി വ്യക്തമാക്കി.

- Advertisement -

വനിത പ്രവർത്തകരെ അധിക്ഷേപിച്ചിട്ടില്ലെന്ന് നടൻ പറയുന്നത് കള്ളമാണെന്നും വനിതാപ്രവർത്തകർ കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുപതോളം വനിത പ്രവർത്തകർ ഉണ്ടായിരുന്നയിടത്തേയ്ക്കാണ് ജോജു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതം സുഗമമായി ക്രമീകരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു.

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവർത്തകയോട് അപമര്യാദയായി നടൻ ജോജു ജോർജ് പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. എന്നാൽ പിന്നാലെ നടത്തിയ വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. സംഘർഷവുമായി ബന്ധപ്പെട്ട് ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ജോജുവിനെ കാണിക്കും. കൂടുതൽ കോൺഗ്രസ് നേതാക്കളെ പ്രതി ചേർക്കാനും സാധ്യതയുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.