എടവക ദയ പാലിയേറ്റിവ് സംരംഭമായ ദയ റെന്റൽ സൊല്യൂഷൻസ് സർവീസ് സെന്റർ കേരള ബാങ്ക് ഡയറക്റ്ടർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ദരിദ്രരായ ആളുകളുടെ വീട്ടിലെ മരണാനന്തര ചടങ്ങുകൾക്ക് ആവശ്യമായ ഷീറ്റ്,കസേര, ടേബിൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വാടകയില്ലാതെ എത്തിച്ചുകൊടുക്കുക എന്നതാണ് ദയ റെന്റൽ സൊല്യൂഷൻ ലക്ഷ്യം വക്കുന്നത്.
പാലിയേറ്റിവ് രംഗത്ത് ഒട്ടനവധി സേവനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന സംഘടനയാണ് ദയ. ഹോം കെയർ,പാവപ്പെട്ട രോഗികൾക്ക് മരുന്നുകളും അവശ്യ സാധങ്ങളും എത്തിച്ച് കൊടുക്കുകൽ,സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ ദയ ചെയ്ത് വരുന്നുണ്ട്.
- Advertisement -
റെന്റൽ സൊല്യൂഷൻ വാടക രഹിത സർവീസ് സെന്ററിന്റെ വിപുലീകരണത്തിനായി ഫണ്ട് ശേഖരികൾക്കുന്നതിന്റെ ഭാഗമായി ആദ്യ സംഭാവന അഷ്‌റഫ് മാറ്റാഞ്ചേരിയിൽ നിന്ന് പി ഗഗാറിൻ ഏറ്റുവാങ്ങി. ചടങ്ങിൽ എ ജോണി,പി ഖാദർ, ജസ്റ്റിൻ ബേബി, കെ ആർ ജയപ്രകാശ്, മനു കുഴിവേലി, സി എം സന്തോഷ് എന്നിവർ പങ്കെടുത്തു.
- Advertisement -