Ultimate magazine theme for WordPress.

ദീപാവലി ആഘോഷത്തിന് നിയന്ത്രണം; സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമ നടപടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തരവകുപ്പിൻറെ ഉത്തരവ്. ദീപാവലി ദിനമായ നാളെ രാത്രി 8 മുതൽ 10 വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുള്ള സമയം. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദീപാവലി ആഘോഷങ്ങളിൽ സമയ ക്രമീകരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പത്തുമണിക്ക് ശേഷം പടക്കം പൊട്ടിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. നിർദ്ദേശം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങൾ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷൾ നടത്തേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടായിരുന്നു.

- Advertisement -

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ ഉണ്ടാക്കാത്തതുമായ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദേശിച്ചിരുന്നു. ആഘോഷവേളകളിൽ ഉപയോഗിക്കാൻ അനുമതിയുള്ള പടക്കങ്ങളാണ് ഹരിത പടക്കങ്ങൾ.

സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം വായു മലിനീകരണ തോത് കുറഞ്ഞ പടക്കങ്ങളാണ് ഇവ. ബേരിയം നൈട്രേറ്റ് ഉപയോഗിക്കാതെയാണ് ഹരിത പടക്കങ്ങൾ നിർമ്മിക്കുന്നത്. ലിഥിയം ആർസെനിക് തുടങ്ങിയവയും ഹരിത പടക്കങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറില്ല. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ ദൂരപരിധിക്കുള്ളിൽ വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്നും നിർദ്ദേശമുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.