Ultimate magazine theme for WordPress.

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് സംയുക്ത തിരച്ചിൽ

0

മലപ്പുറം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേർ ഒരു വീട്ടിൽ താമസിച്ചതായും ഒരാൾ വഴിയിൽ കാവൽ നിന്നതായുമാണ് പൊലീസിനു കിട്ടിയ വിവരം. സംഘം ആദിവാസികൾക്ക് ക്ലാസ് എടുത്തതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ സമീപത്തെ ഇരുട്ടികുത്തി കോളനിയിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. ഇവർ തന്നെയാണ് കുമ്പളപ്പാറ കോളനിയും എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോർത്ത് സോൺ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ മാസം 26-നായിരുന്നു സംഭവം. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.

- Advertisement -

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന രാമു രമണ എന്ന് വിളിപ്പേരുള്ള ലിജേഷ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ കീഴടങ്ങിയത്. 38 വയസുകാരനായ ലിജേഷ് വയനാട് പുൽപ്പള്ളി അമരക്കുനി സ്വദേശിയാണ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡൻറായിരുന്ന ലിജേഷ് കേരളം, കർണാടക, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവിൽ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ച് വരികയാണ്. എന്നാൽ ഇയാൾ ഇതിന് മുൻപ് ഏതൊക്കെ ഓപറേഷനിൽ പങ്കെടുത്തു, ആയുധങ്ങൾ ഹാജരാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് പൊലീസ് മറുപടി നൽകിയിട്ടില്ല. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ലിജേഷ് പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.