ട്രയിനിൽ വെച്ച് മാധ്യമപ്രവർത്തകയേയും ഭർത്താവിനേയും മർദിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. കോഴിക്കോട് സ്വദേശികളായ അതുൽ, അജൽ എന്നിവരെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഇവർ നേരത്തെ മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളാണ്. തിരുവനന്തപുരത്ത് നിന്ന് വർക്കലയിലേക്കുള്ള ട്രയിൻ യാത്രക്കിടെയാണ് മാധ്യമപ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണമുണ്ടായത്. ട്രയിനിലെ വനിത യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പ്രതികൾ മാധ്യമപ്രവർത്തകയോടും മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും മർദിച്ചു. അക്രമികളെ പിടികൂടാൻ എത്തിയ റയിൽവേ പോലീസിനേയും പ്രതികൾ ആക്രമിച്ചു.
- Advertisement -
കൊല്ലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കൊല്ലം ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രതികൾക്കെതിരെ നേരത്തെ കേസ് ഉണ്ട്.
- Advertisement -