‘ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തി’, ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം
കണ്ണൂർ: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കണ്ണൂരിൽ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ ‘ജപിച്ച് ഊതൽ ‘നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരിൽ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയിൽ പോകാത്തവർ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കണ്ണൂർ സിറ്റിയിലെ നിരവധിപ്പേർക്ക് ഇമാം ഉവൈസ് ‘ജപിച്ച് ഊതൽ’ നടത്തിയിട്ടുണ്ട്. ആശുപത്രിയിൽ വച്ച് മരിച്ചാൽ നരകത്തിൽ പോകുമെന്നായിരുന്നു ഇയാൾ മറ്റുള്ളവരെ ഭയപ്പെടുത്തിയത്. കണ്ണൂർ സിറ്റി നാലുവയലിൽ സത്താർ -സാബിറ ദമ്പതികളുടെ മകൾ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാൾ പിടിയിലായത്.
- Advertisement -