ഉണർവ്വിനു൦ ഉന്മേഷത്തിനുമായി നാ൦ നിത്യേന ചായ കുടിക്കാറുണ്ട്. നമുക്കു മാത്രമല്ല, പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ വളർച്ചയ്ക്കു൦ തേയില ഗുണ൦ ചെയ്യു൦. സസ്യവളർച്ചയ്ക്ക് അത്യാവശ്യമായ നൈട്രജൻറെ കലവറയാണ് തേയില. അതുപോലെ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയു൦ ഇതിലടങ്ങിയിട്ടുണ്ട്.
തേയില വെള്ളം സ്പ്രേ ചെയ്‌തും ചെടികളുടെ ചുവട്ടിൽ നേരിട്ട് ഒഴിച്ചും കൊടുക്കാം. കീടബാധ കുറയ്ക്കാനും തേയില വെള്ളം നല്ലതാണ്.
- Advertisement -
ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഒരു ടീസ്പൂൺ തേയില ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഉപയോഗിക്കാ൦. കുറച്ച് വെള്ളത്തിൽ ഒരു ടീസ്പൂൺ തേയില ഇട്ട് തിളപ്പിച്ച ശേഷം ബാക്കിയുള്ള വെള്ളത്തിലേക്ക് ചേർത്ത് കൊടുത്താലും മതിയാവും.
വിത്തുകൾ മുളപ്പിക്കുന്നതിനുമുന്നേ നാലഞ്ചു മണിക്കൂർ തേയില വെള്ളത്തിലിട്ട് വയാക്കുന്നത് അവ നല്ലരീതിയിൽ വളർന്ന് വരുവാൻ സഹായകമാണ്.
തേയിലവെള്ളം പോലെതന്നെ തേയില ചണ്ടിയും നല്ലൊരു വളമാണ്. തേയില ചണ്ടി കഴുകി ഉണക്കി 15 ദിവസം കൂടുമ്പോൾ ചെടികളുടെ ചുവട്ടുകളിൽ ഇട്ടുകൊടുക്കാം.
- Advertisement -