Ultimate magazine theme for WordPress.

ആന്റണി പെരുമ്ബാവൂർ പിൻമാറി; മരയ്ക്കാർ റിലീസ് തർക്കം പരിഹരിക്കാൻ മന്ത്രി വിളിച്ച യോഗം മാറ്റി

0

മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ റിലീസ് തർക്കം പരിഹരിക്കാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് കാട്ടി മരക്കാർ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ രംഗത്തെത്തി. എന്നാൽ സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തുമെന്നുമാണ് അറിയിപ്പ്. കൊല്ലത്തായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്.

പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തിൽ തീയേറ്ററുകാരേയും നിർമ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് മുൻകയ്യെടുത്തത്. താൻ മന്ത്രിയാണങ്കിൽ സിനിമ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു ചർച്ചയെ കുറിച്ച് മന്ത്രി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. ഇടപെടൽ മന്ത്രി എന്ന നിലയിൽ അത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

സിനിമ മേഖല സംഘടനകളുമായി നടത്തിയ ചർച്ചയിൽ അവർ ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇന്നലെയുണ്ടായ ചർച്ചയിൽ രണ്ട് ഡോസ് വാക്സിൻ എന്നത് ഒരു ഡോസ് ആക്കി മാറ്റി. വിനോദ നികുതി ഒഴിവാക്കി. സിനിമ മേഖലയിൽ ഉള്ളവർക്ക് ആശ്വാസകരമായ തീരുമാനമാണ്. കൊല്ലത്ത് നടക്കാൻ പോകുന്ന യോഗത്തിൽ ചിത്രം തീയേറ്റർ റിലീസ് ആണോ എന്നുള്ള കാര്യത്തിൽ തീരുമാനമാകും. ചിത്രം ഒടിടിയിൽ പോകാതെ നിർമ്മാതാക്കളെ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നാണ് ചർച്ച ചെയ്യുക. ആന്റണിക്ക് നഷ്ടം വാരാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം.

തീയേറ്ററുകരേയും നിർമ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. എന്നാൽ, മരയ്ക്കാർ എന്ന സിനിമയുടെ തീയറ്റർ റിലീസ് സംബന്ധിച്ച് ഇനി ചർച്ചകളില്ലെന്ന് നേരത്തെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്ബാവൂർ ചർച്ചയിൽ നിന്നും പിൻമാറുന്നത്.

- Advertisement -

Leave A Reply

Your email address will not be published.