തിരുവനന്തപുരം: പെട്രോൾ വില ഇനിയും താഴ്ന്ന് അമ്ബത് രൂപയേക്കാൾ കുറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംസ്ഥാന സർക്കാർ സമവായത്തിലേക്ക് എത്തുകയാണെങ്കിൽ 50 രൂപയേക്കാൾ കുറവിൽ പെട്രോളും ഡീസലും കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രോളുകളുടെ പിന്നാലെ പോവുകയല്ല മറിച്ച് പെട്രോളിയം ഉൾപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ട്രോളാൻ നടക്കുന്നവർ അടിയന്തര സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Advertisement -
കേന്ദ്രം നികുതി കുറച്ചതിനാൽ കേരളത്തിൽ പെട്രോളിന് 5 രൂപക്ക് പുറമേ 1.30 രൂപ കൂടി കുറയും. ഡീസലിന് ആകെ 12.27 രൂപയും. കേന്ദ്രം ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു നികുതി. എന്നാൽ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്ബ് ഡീസലിന് 9. 48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി.
- Advertisement -