Ultimate magazine theme for WordPress.

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും

0
തിരുവനന്തപുരം: ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് രുവിഭാഗം ജീവനക്കാര്‍ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച്‌ ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് തീരുമാനം. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് ആണ് ഇന്നും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോട് സഹകരിക്കുമെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. എന്നാല്‍ ബസ് തടയില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. സിഐടിയുവിലുള്ളവര്‍ ഇന്നു ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.