Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനം: തമിഴ്നാട് സംഘം എത്തിയത് വൻ സന്നാഹവുമായി

0

കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ തമിഴ്നാട് മന്ത്രിമാരും എം.എൽ.എമാരുമെത്തിയതു വൻസന്നാഹവുമായി. സംഘത്തിനു വഴിയൊരുക്കാൻ കുമളി ടൗണിൽ കേരളാ പോലീസും ജാഗ്രത പുലർത്തി. രാവിലെ 11-ന് ആംബുലൻസ് ഉൾപ്പൈടയുള്ള വാഹനവ്യൂഹം അതിർത്തി കടന്നെത്തി.

സംഘത്തിനു തടസമുണ്ടാകാതിരിക്കാൻ തേക്കടി റോഡിലേക്കു മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നത് അൽപ്പനേരം നിരോധിച്ചു. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വാഹനങ്ങൾക്കു പുറമേ തമിഴ്നാട് പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും വാഹനങ്ങൾ കുമളിയിൽ തലങ്ങും വിലങ്ങും പാഞ്ഞു. 11.30-നു തേക്കടിയിലെത്തിയ സംഘം തമിഴ്നാടിന്റെ രണ്ട് ബോട്ടുകളിൽ അണക്കെട്ടിലേക്കു പോയി. ഇരുസംസ്ഥാനങ്ങളിലെയും മാധ്യമപ്രവർത്തകരുടെ വൻപട തേക്കടി ബോട്ട് ലാൻഡിങ്ങിൽ കാത്തുനിന്നിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.