Ultimate magazine theme for WordPress.

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 108.47 കോടി പിന്നിട്ടു

0

കഴിഞ്ഞ 24 മണിക്കൂറിൽ 23,84,096 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 108.47 കോടി (1,08,47,23,042). 1,09,98,126 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,204 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,37,63,104 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.24%.

 

- Advertisement -

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 134-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,451 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,42,826 പേരാണ്. 262 ദിവസത്തെ താഴ്ന്ന നിലയിൽ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.42 ശതമാനമാണ് – മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

 

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,70,058 പരിശോധനകൾ നടത്തി. ആകെ 61.60 കോടിയിലേറെ (61,60,71,949) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.26 ശതമാനമാണ് – 45 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.32 ശതമാനമാണ്. കഴിഞ്ഞ 35 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 70 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

- Advertisement -

Leave A Reply

Your email address will not be published.