Ultimate magazine theme for WordPress.

കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

0

കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യയും മകളുമാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയിലാണ്.

ഇന്ന് രാവിലെ അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

- Advertisement -

മൂത്തമകളുടെ വിവാഹം സമീപകാലത്ത് മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. മറ്റെന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്നകാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

 

- Advertisement -

Leave A Reply