Ultimate magazine theme for WordPress.

നൊബേൽ ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി; വരൻ അസീർ മാലിക്

0

ലണ്ടൻ: സമാധാന നൊബേൽ നേടിയ മലാല യൂസഫ്‌സായി വിവാഹിതയായി. 24 വയസാണ് .മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

- Advertisement -

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ , പതിനഞ്ചാം വയസിൽ പാക്ക് താലിബാൻ ഭീകരരുടെ വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നിൽ പ്രസംഗിച്ച മലാലയ്ക്ക് 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു

- Advertisement -

Leave A Reply

Your email address will not be published.