പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ എരുമേലി ഇടത്താവളം. സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കൊവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന കണക്കുകൂട്ടിലിൽ മുന്നൊരുക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
ശബരിമല യാത്രക്കിടയിലെ തീർത്ഥാകരുടെ പ്രധാന ഇടത്താവളമാണ് ഏരുമേലി ധർമ്മശാസ്താ ക്ഷേത്രം. പേട്ടതുള്ളി കാനന പാതവഴി സന്നിധാനത്തേക്ക് പോകാനാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്.
- Advertisement -
ഏരുമേലിയിൽ പേട്ടതുള്ളി അഴുതയിൽ മുങ്ങി കല്ലെടുത്ത് പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര. ഈപരമ്പരാഗത ശബരിമല ദർശനത്തിന് വേണ്ടിയാണ് അയ്യഭക്തർ ഏരുമേലിയിൽ എത്തുന്നത്.കാനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയാണ് മുൻഒരുക്കങ്ങളിൽ നിന്നും ദേവസ്വംബോർഡ് പിന്മാറിയത്. വിരിവക്കുന്നതിന് സൗകര്യങ്ങൾ ഒന്നും തന്നെ തയ്യാറായാട്ടില്ല. സാധാരണഗതിയിൽ നടത്താറുള്ള പൊതുമരാമത്ത് പണികൾ പോലും വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോർഡ്. ആയിരകണക്കിന് തീർത്ഥാടകരാണ് ഏരുമേലിയ് എത്തുന്നത്.
- Advertisement -