സമാധാനം നിലനിർത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമ്മിപ്പിക്കാനാണ് യുനെസ്‌കോ നവംബർ 10 ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്. ശാസ്ത്രത്തിൻറെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓർമ്മിപ്പിക്കുന്നു.ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈദിനാചരണത്തിൻറെ മറ്റൊരു ലക്ഷ്യം.
സമാധാനപൂർണ്ണവും ഐശ്വര്യപൂർണ്ണവും സമത്വപൂർണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തർദേശീയ സഹകരണവും ഒന്നിച്ചുള്ള കർമ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താൻ യുനെസ്‌കോ എല്ലാവരെയും ആഹ്വനം ചെയ്യുന്നു.
- Advertisement -
കാർഷിക ഉൽപാദനം മുതൽ മരുന്ന് ഉൽപാദനം വരെ ഊർജ്ജ സംരക്ഷണം മുതൽ ജലനിയന്ത്രണം വരെ എല്ലാ രംഗത്തും ശാസ്ത്രത്തിൻറെയും സാങ്കേതിക മികവിൻറെയും ഗുണങ്ങൾ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഗുണകരമായി തീരാറുണ്ട്. ശാസ്ത്രത്തിൻറെ പ്രാധാന്യം ഗവേഷണത്തിൻറെ മൂല്യത്തിലോ അല്ലെങ്കിൽ അറിവിൻറെ മേഖലയിലോ മാത്രമല്ല സമൂഹത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അതിന് പ്രസക്തിയുണ്ടാവണം. സർക്കാരിൻറെ സൂക്ഷ്മ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറാൻ അത് പ്രയോജനപ്പെടണം.
കൂട്ടായ്മയിലൂടെ മാത്രം നേടിയെടുക്കാവുന്ന നിലയിലേക്ക് ആഗോള പ്രശ്‌നങ്ങൾ വളർന്നിരിക്കുന്നു. ഇതിനാകട്ടെ ശാസ്ത്രത്തിൻറെ സഹായം കൂടിയേ തീരൂ.വിദ്യാഭ്യാസത്തിലും,നയരൂപീകരണത്തിലും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്. വളർച്ചയും നേട്ടങ്ങളും ലക്ഷ്യമാക്കുമ്പോഴും സമാധാനപൂർവമായി മാത്രമേ ശാസ്ത്രം പ്രയോജനപ്പെടുത്തു എന്ന് പ്രതിജ്ഞാ ബദ്ധമാകാൻ യുനെസ്‌കോ ഈ ദിനത്തിൽ ശാസ്ത്രത്തിനോടും ഭരണാധികാരികളോടും അഭ്യർത്ഥിക്കുന്നു.
- Advertisement -