തിരുവനന്തപുരം: കേരള വോളിബോൾ അസോസിയേഷന്റെ അംഗീകാരം സ്‌പോർട്‌സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തു. 2000 ലെ കേരള സ്‌പോർട് ആക്ട് പ്രകാരവും 2008ലെ കേരള സ്‌പോർട്‌സ് ചട്ടങ്ങൾ പ്രകാരവുമാണ് അംഗീകാരം അന്വേഷണവിധേയമായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തത്. 2008 ലെ സ്‌പോർട്‌സ് ചട്ടങ്ങൾ പ്രകാരം കായിക സംഘടനകൾക്ക് അംഗീകാരം നൽകുന്നതിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളതോ അലെങ്കിൽ അന്തർദേശീയ സ്‌പോർട്സ് ഫെഡറേഷന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരം ഉള്ളതോ ആയ ദേശീയ സ്‌പോർട്‌സ് ഫെഡറേഷനോടെ ബോർഡിനോടോ അഫിലിയേറ്റ് ചെയ്തിട്ടുള്ള എതൊരു സ്‌പോർട്‌സ് സംഘടനയ്ക്കും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയുണ്ട്.
കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷനെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയ ഫെഡറേഷനു കേന്ദ്ര സർക്കാരിന്റെ അംഗികാരം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗികാരം 2000 ലെ സ്പാർട്‌സ് ആക്ട് വകുപ്പ് 31 എ പ്രകാരവും 2008 ലെ കേരള സ്‌പോർട്‌സ് ചട്ടം 60(1) പ്രകാരവും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവ് കഴിഞ്ഞ മാസം പുറത്തിറങ്ങി.
- Advertisement -