തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തും. നാല് ഷട്ടറുകളും അൽപസമയത്തിനകം 60 സെൻറിമീറ്റർ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
- Advertisement -
സമീപവാസികൾ ജാഗ്രത പാലിക്കണം.
നിലവിൽ ഷട്ടറുകൾ 220 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്. 60 സെൻറിമീറ്റർ കൂടി ഉയർത്തുന്നതോടെ മൊത്തം 280 സെൻറിമീറ്റർ ഉയർത്തും. അരുവിക്കരഡാമിന്റെ ഷട്ടറുകൾ നിലവിൽ 280 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റർ കുടി ഉയർത്തി 340 സെന്റിമീറ്റർ ആക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിക്കണം.
ജില്ലയിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, നിറഞ്ഞൊഴുകുന്ന തോടുകൾ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങുകയോ വസ്ത്രങ്ങൾ അലക്കുകയോ, വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീൻ പിടിക്കാൻ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.
- Advertisement -