ലോകപ്രമേഹദിനം; ലയൺസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ രോഗനിർണ്ണയ ക്യാമ്പ്
ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന പ്രമേഹരോഗ നിർണയക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം നിർവ്വഹിച്ചു.
- Advertisement -
തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലാണ് ശനിയും ഞായറുമായി പ്രമേഹ പരിശോധന നടത്തുന്നത്. ലയൺസ് ക്ലബ്ബ് ഇൻറർനാഷണലിൻറെ തിരുവനന്തപുരം ഘടകമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരിൽ ജീവിതശൈലീരോഗത്തിൻറെ തോതും ഇതോടൊപ്പം പഠനവിധേയമാക്കും.
ലയൺസ്‌ക്ലബ് തിരുവനന്തപുരം ഘടകം ഡിസ്ട്രിക്റ്റ് ഗവർണർ കെ.ഗോപകുമാർ മേനോൻ, ഡിസ്ട്രിക്റ്റ് ചെയർപേഴ്‌സൺ അബ്ദുൾ വഹാബ്.എം, റീജിയണൽ ചെയർപേഴ്‌സൺ ഡോ.ആർ.ശ്രീജിത്ത്, സോൺ ചെയർപേഴ്‌സൺമാരായ നീന സുരേഷ്, മുരുകൻ.ഇ എന്നിവരും പോലീസ് ആസ്ഥാനത്തെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
- Advertisement -