Ultimate magazine theme for WordPress.

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി

0

 

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീർത്ഥാടകർ കുടുതലുള്ള പ്രദേശങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ, ളാഹ, എരുമേലി എന്നിവിടങ്ങളിലെ കുടിവെള്ളം, ഭക്ഷണ വസ്തുക്കൾ എന്നിവയുടെ പരിശോധനയ്ക്കായി മതിയായ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികൾ സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം പരിശോധിക്കുന്നതിനും ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുമുള്ള ദ്രുതപരിശോധനയും നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ പമ്പയിലും സന്നിധാനത്തുമുള്ള ദേവസ്വം ബോർഡിന്റെ ലബോറട്ടറികളിലൂടെ അപ്പം, അരവണ, എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 18004251125, 8592999666 എന്ന നമ്പരുകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികൾ നൽകാവുന്നതാണ്.

- Advertisement -

Leave A Reply

Your email address will not be published.