തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഔദ്യോഗിമായി ലഭിച്ചിട്ടില്ലെങ്കിലും ഫലം അനുകൂലമായതില്‍ ആശ്വാസവും സന്തോഷവുമെന്ന് അനുപമ എസ്. ചന്ദ്രന്‍. ഇതുവരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. കുഞ്ഞിനെ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അനുപമ, കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരേ നടപടി എടുക്കുംവരെ സമരം തുടരുമെന്നും പറഞ്ഞു.
ഡിഎന്‍എ പരിശോധനയുടെ ഫലം ഇതുവരെ ഔദ്യോഗികമായി ലഭിച്ചില്ലെന്ന് അനുപമ പ്രതികരിച്ചു. ഫലം ഔദ്യോഗികമായി ലഭിക്കാനായി സിഡബ്യുസിയുമായി ബന്ധപ്പെടും. ഫലം അനുകൂലമായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
- Advertisement -
ഡിഎന്‍എ പരിശോധനയുടെ ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ ലഭിക്കാനും ഇതുപോലെ തന്നെ കാത്തിരിക്കുകയാണ്. വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ഇതുവരെ എത്തിയത്. പരിശോധന ഫലത്തില്‍ അട്ടിമറി നടന്നേക്കുമെന്ന് ഭയമുണ്ടായിരുന്നു. അതിന് കാരണം ഇവരില്‍നിന്നൊക്കെ ഉണ്ടായ അനുഭവങ്ങളാണ്. സാധാരണ ഒരുമിച്ച് എടുക്കുന്ന സാമ്പിള്‍ വ്യത്യസ്തമായി എടുത്തപ്പോള്‍ ഭയം കൂടി. എന്നാല്‍ ഫലം അനുകൂലമായതില്‍ സമാധാനമുണ്ട്, സന്തോഷമുണ്ട്.
- Advertisement -