Ultimate magazine theme for WordPress.

ഐഎസ് തീവ്രവാദ കേസ്: വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

0

കൊച്ചി: ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിയ്ക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്. കാസർകോട് സ്വദേശികൾക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വേണ്ടി നാഷിദുൾ അഫ്ഗാനിസ്ഥാനിൽ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.

2018 ൽ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാഷിദുളിനൊപ്പം ഐ എസിൽ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പ് സാക്ഷിയായി. നിലവിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വർഷവും 10 മാസവും കഴി‌ഞ്ഞാൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനാകാമെന്ന് കോടതി അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.