എല്‍പിജി ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ സബ്‌സിഡി ലഭിക്കുന്നില്ലെന്ന പരാതി മുന്‍പ് പലതവണ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്‍പിജി പാചകവാതക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി ഒരു സിലിണ്ടറിന് 79.26 രൂപ നല്‍കുന്നുണ്ട്.
അതേസമയം, രാജ്യത്ത് പാചകവാതക വില ആകാശം മുട്ടുന്ന അവസരത്തില്‍ എല്‍പിജി യ്ക്ക് സബ്‌സിഡി ലഭിക്കുന്നത് വലിയ വാര്‍ത്തയാണ്. മാസങ്ങള്‍ക്കുശേഷമാണ് ആളുകളുടെ അക്കൗണ്ടില്‍ സബ്‌സിഡി വന്നുതുടങ്ങിയത്. എന്നാല്‍, പലര്‍ക്കും പല തുകയാണ് സബ്‌സിഡിയായി ലഭിക്കുന്നത് എന്നതാണ് വസ്തുത. ചിലര്‍ക്ക് 79.26 രൂപ സബ്‌സിഡിയായി ലഭിക്കുന്നു, ചിലര്‍ക്ക് 158.52 രൂപ അല്ലെങ്കില്‍ 237.78 രൂപ സബ്‌സിഡി ലഭിക്കുന്നു.
- Advertisement -
കൊറോണ മഹാമാരിയുടെ കാലത്ത് എല്‍പിജി സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ തടസം നേരിട്ടിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് യാത്തൊരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ ഇപ്പോള്‍ പാചകവാതക വിതരണത്തിന്‍റെ സേവനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എല്‍പിജി സബ്‌സിഡി അക്കൗണ്ടില്‍ എത്തിയോ എന്ന് എങ്ങിനെ അറിയാം?
എല്‍പിജി സബ്‌സിഡി പരിശോധിക്കാനായി ആദ്യം ചെയ്യേണ്ടത് ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്യുക എന്നതാണ്. ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്‌തിട്ടുണ്ട് എങ്കില്‍ വളരെ അനായാസം എല്‍പിജി സബ്‌സിഡി പരിശോധിക്കാന്‍ സാധിക്കും. 17 അക്ക എല്‍പിജി ഐഡി, ബുക്കിംഗ് തീയതി പോലുള്ള വിശദാംശങ്ങള്‍ നല്‍കുമ്ബോള്‍ നിങ്ങള്‍ക്ക് സബ്‌സിഡി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. അതുകൂടാതെ, 1800-233-3555 എന്ന കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ നിന്നും സബ്‌സിഡി വിവരങ്ങള്‍ അറിയാന്‍ കഴിയും.
- Advertisement -