ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചു: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നത് വര്‍ധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സംസ്ഥാനത്ത് ആളുകളെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കേരളം സിറിയ പോലെ ആയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍എസ്‌എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേരള പോലീസില്‍ വിശ്വാസം നഷ്ട്ടപ്പെട്ടുവെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്രവാദത്തിന് കൂട്ട് നില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
- Advertisement -