അഗര്‍ത്തല: മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കേന്ദ്രം. സുപ്രീംകോടതി നിർദേശം അനുസരിച്ച് രണ്ട് കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ പോളിംഗ് ബൂത്തുകളിൽ വലിയ അതിക്രമം നടക്കുകയാണെന്നും ജനങ്ങളെ വോട്ടുചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് കോടതിയില്‍ പറഞ്ഞു. രണ്ട് കമ്പനി സേനയെ കൂടി വിന്യസിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു.
ഇന്ന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മാണ് സുപ്രീംകോടതിയെ സമീപിച്ചത്. 13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 500 ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂൽ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയെന്നത് ഒരു സാധാരണ തീരുമാനമല്ല. തെരഞ്ഞെടുപ്പ് മാറ്റിവെക്കുക എന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
- Advertisement -