Ultimate magazine theme for WordPress.

എസ്.പിയെ കാണാനെത്തിയ മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു: എസ്.പി ഓഫീസിന് മുന്നിൽ സംഘർഷം

0

ആലുവ: ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മൊഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറൽ എസ്.പിയെ നേരിൽ കണ്ട് പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. അൽ ഹസ്സർ കോളേജിൽ മൊഫിയയുടെ സഹപാഠികളായ 17 നിയമവിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോൾ ആണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

എന്നാൽ  എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ എ.ആർ ക്യാപിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർത്ഥികൾ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് പൊലീസ് തടഞ്ഞു. പിന്നീട് എസ്.പിയെ നേരിൽ കണ്ട് പരാതി നൽകണം എന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ 17 പേരെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.

- Advertisement -

എന്നാൽ ഇവർ എസ്.പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ അറസ്റ്റ് ചെയ്തു നീക്കിയെന്നാണ് പൊലീസ് ഭാഷ്യം. മൊഫിയ പർവീണിൻ്റെ മരണത്തിൽ ആരോപണം നേരിടുന്ന മുൻ ആലുവ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വി​ദ്യാ‍ർത്ഥികളുടെ പ്രതിഷേധം.

- Advertisement -

Leave A Reply

Your email address will not be published.