പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
പൃഥ്വിരാജും വില്ലായി എത്തുന്ന വിവേക് ഒബ്‌റോയിയും മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് ഷാജി കൈലാസ് പങ്കുവെച്ചത്. ‘ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കുന്ന ആളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.
- Advertisement -