പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
- Advertisement -
മികച്ചൊരു ദൃശ്യവിസ്മയമാകും ചിത്രം പ്രേക്ഷകർക്ക് നൽകുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ജൂനിയർ എൻടി ആർ, രാം ചരൺ ഉൾപ്പടെയുള്ള താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ട്രെയിലർ. പുറത്തുവന്ന നിമിഷങ്ങൾക്കകം മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.
- Advertisement -