Ultimate magazine theme for WordPress.

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 വരെ നീട്ടി

0

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇന്റര്‍നാഷണല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാവില്ല. പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ ഭീതിയുടെ കൂടി പശ്ചാത്തലത്തിലാണ് വിമാനവിലക്ക് നീട്ടിയത്.

നേരത്തെ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നവംബര്‍ 26ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒമൈക്രോണ്‍ ഭീതി പടര്‍ന്നതോടെ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട പോവുകയായിരുന്നു.

- Advertisement -

2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസ് വിലക്കിയത്. പിന്നീട് കോവിഡ് ലോക്ഡൗണിന് ശേഷം മെയ് മുതല്‍ വന്ദേ ഭാരത് സര്‍വീസിലൂടെയാണ് ഭാഗികമായി വിമാന സര്‍വീസ് തുടങ്ങിയത്. 2020 ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസുകളാണ് നടത്തുന്നത്.

- Advertisement -

Leave A Reply