Ultimate magazine theme for WordPress.

ഭാരം കുറയ്ക്കാം, പ്രായം പിടിച്ചു കെട്ടാം; നെല്ലിക്ക പ്രകൃതിയുടെ വരദാനം, ഗുണങ്ങളേറെ

0

ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് പ്രസിദ്ധമാണല്ലോ. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ശക്തമായ ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും മികച്ച മരുന്നാണ്. ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക. ചയാപചയം മെച്ചപ്പെടുത്താനും ദഹനം വേഗത്തിലാക്കാനും നെല്ലിക്ക സഹായിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ നെല്ലിക്ക കഴിച്ചശേഷം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാവുകയും ഇതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു. കാലറി കുറഞ്ഞ ഈ പച്ചക്കറി ഭാരം കുറച്ച് ഫിറ്റ് ആകാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണവിഭവമാണ്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡല്‍ഹിയിലെ ന്യൂട്രീഷനിസ്റ്റ് ഗാര്‍ഗി ശർമ എന്‍ഡിടിവി ഫുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രായമാകും തോറും ശരീരത്തില്‍ ചുളിവുകള്‍ വീഴുന്നതിനെ തടുക്കാനും നെല്ലിക്ക സഹായിക്കും. പ്രായത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കാവുന്നതാണ്.

- Advertisement -

ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. നെല്ലിക്ക ഉപയോഗിച്ച് തയാറാക്കുന്ന ഫെയ്സ് മാസ്ക്ക് മൃതകോശങ്ങളെ നീക്കാനാവുന്നു. ശരീരത്തില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുന്നതു വഴി നെല്ലിക്ക ഹൃദ്രോഗ സാധ്യതകളും കുറയ്ക്കുമെന്ന് ഗാര്‍ഗി ശർമ പറയുന്നു.

നെല്ലിക്ക ജ്യൂസ് തയാറാക്കേണ്ട വിധം

കുറച്ച് നെല്ലിക്ക കുരു കളഞ്ഞ ശേഷം ജ്യൂസറിലിട്ട് അടിക്കുക. ഇതിന് ശേഷം ഇത് അരിച്ചെടുത്ത് ചെറു ചൂട് വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ 20 മുതല്‍ 30 മില്ലിഗ്രാം നെല്ലിക്ക ജ്യൂസ് കലര്‍ത്തി വെറും വയറ്റിലാണ്  കഴിക്കേണ്ടത്. ശരീരത്തിലെ വിഷാംശം നീക്കാനും ഭാരം കുറച്ച് മികച്ച ശരീരഘടന നിലനിർത്താനും ദിവസവും നെല്ലിക്ക ജ്യൂസ് ശീലമാക്കുക.

- Advertisement -

Leave A Reply

Your email address will not be published.