ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത് ഇന്ന് ഡിസംബർ 12 ന് തന്റെ 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെമുതൽ അദ്ദേഹത്തിന് നിരവധിപേരാണ് ജന്മദിന ആശംസകൾ നേർന്ന്‌കൊണ്ട് സോഷ്യൽമീഡിയയിൽ എത്തുന്നത്. ഇപ്പോൾ ഇതാ സ്‌റ്റൈൽ മന്നന് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ‘ദളപതി’യിലെ ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചാണ് അദ്ദേഹം ആശംസകൾ നേർന്നത്.
- Advertisement -
”സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക”, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. ട്വിറ്ററിൽ അദ്ദേഹത്തിൻറെ ജന്മദിനം ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ്, ഡി ഇമ്മൻ, സാക്ഷി അഗർവാൾ, ഹൻസിക, കലൈപ്പുലി എസ് താണു, പ്രേംജി അമരൻ, ശിവകാർത്തികേയൻ, വിഷ്ണു വിശാൽ, സീനു രാമസാമി തുടങ്ങി നിരവധിപേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.
- Advertisement -