ബംഗ്ലൂരു: കർണാടകയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 34 കാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
- Advertisement -
സംസ്ഥാനത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണ്. ഇയാൾക്ക് 5 പേരുമായി നേരിട്ടും 15 പേരുമായി അല്ലാതെയും സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതും കർണാടയിലായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും ഒരു ഡോക്ടർക്കുമായിരുന്നു ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 36 ആയി.
അതേ സമയം, ആന്ധ്രാപ്രദേശിലും ഛണ്ഡിഗഡിലും ഇന്ന് ഓരോത്തർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. അയർലൻഡ് സന്ദർശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 27 നാണ് ഇയാൾ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയത്. കൊവിഡില്ലാ സർട്ടിഫിക്കറ്റുമായാണ് ഇയാൾ എത്തിയിരുന്നത്. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 34 കാരനുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, വിദേശത്ത് നിന്ന് ആന്ധ്രയിലെത്തിയ പതിനഞ്ച് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇറ്റലിയിൽ നിന്ന് ഛണ്ഡിഗഡിൽ വന്ന 20 വയസുകാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കഴിഞ്ഞ 22 നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.
- Advertisement -