തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുട്ടയും പാലും വിതരണം ആഴ്ചയില്‍ രണ്ട് ദിവസമാക്കി കുറച്ചു. ഇത് നിര്‍ത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമൈക്രോണ്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം തീരുമാനമെടുത്തത്. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒമൈക്രോണ്‍ സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക പരിപാടികളില്‍ തുറന്ന സ്ഥലങ്ങളില്‍ പരമാവധി 300 പേരെ പ്രവേശിപ്പിക്കും. ഹാളുകളിലും മുറികളിലും 150 പേരെ അനുവദിക്കും.
- Advertisement -