മുംബൈ: ബോളിവുഡ് നടികളായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു.
- Advertisement -
കരീനയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.
അടുത്തിടെ നടന്‍ കമല്‍ഹാസനും കോവിഡ് രോഗമുക്തനായിരുന്നു. നവംബര്‍ 22നാണ് കമലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
- Advertisement -