Ultimate magazine theme for WordPress.

ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ളിക്സ് നിരക്ക് കുത്തനെ കുറച്ചു

0

 

ഒ.ടി.ടി ഭീമൻമാരായ ആമസോൺ ഇന്ത്യയിലെ നിരക്ക് കുത്തനെ കൂട്ടിയപ്പോൾ നെറ്റ്ഫ്ളിക്സ് കുത്തനെ കുറച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മുതൽ ആമസോൺ പ്രൈമിലെ നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനം കൂടുതൽ നൽകേണ്ടി വരും. ഈ സാഹചര്യം മുതലെടുത്ത് നിരക്കിൽ 60 ശതമാനത്തോളം കുറവ് വരുത്തിയാണ് നെറ്റ്ഫ്ളിക്സ് വരിക്കാരെ പിടിച്ചുനിർത്തിയത്.

- Advertisement -

കൊറോണ മഹാമാരിക്കാലത്ത് പുറത്തിറങ്ങാൻ പറ്റാതെ വീട്ടിലിരുന്നവർക്ക് ലഭിച്ച ആശ്വാസമായിരുന്നു ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രം സിനിമകൾ വരെ റിലീസ് ചെയ്തു. കൊറോണയുടെ വ്യാപനം കുറഞ്ഞതിന് ശേഷം തിയേറ്ററുകൾ തുറക്കുകയും പുതിയ സിനിമകൾ റിലീസ് ചെയ്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് നിരക്കിൽ വ്യത്യാസം വരുത്താൻ ഓൺലൈൻ സിനിമ പ്ലാറ്റ്ഫോമുകൾ തീരുമാനം എടുത്തിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.