Ultimate magazine theme for WordPress.

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: രണ്ട് മരണം, 14 പേർക്ക് പരിക്ക്

0

 

 

പഞ്ചമഹാൽ: ഗുജറാത്തിലെ പഞ്ചമഹാൽ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഗോഹംബയിലെ ഗുജറാത്ത് ഫ്ളൂറോകെമിക്കൽ ലിമിറ്റഡ് കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

- Advertisement -

രാവിലെ 10 മണിയോടെ എംപി1 യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ശീതീകരണിയിലുപയോഗിക്കുന്ന ദ്രാവകം നിർമ്മിക്കുന്ന യൂണിറ്റാണിത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറയുന്നു. അപകട സമയത്ത് നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.