ന്യൂഡല്‍ഹി: കോവോവാക്‌സ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സീനാണ് അംഗീകാരം ലഭിച്ചത്. പുനെ സ്ിറം ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച വാക്‌സീനാണിത്. വെള്ളിയാഴ്ചയാണ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു. കോവോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.
- Advertisement -