കൊൽക്കത്ത; കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 114 വാർഡുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയും സിപിഎമ്മും കോൺഗ്രസും രണ്ടു വീതം വാർഡുകളിലും ലീഡ് ചെയ്യുന്നു. ഒരു വാർഡില്‍ സ്വതന്ത്രൻ ലീഡ് ചെയ്യുന്നു.
- Advertisement -
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്റെ (കെഎംസി) 144 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 19 നാണ് നടന്നത്. 4,959 പോളിങ് ബൂത്തുകളിലായി കനത്ത സുരക്ഷയ്ക്കൊപ്പം കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
- Advertisement -