Ultimate magazine theme for WordPress.

സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

0

ഗുരുവായൂർ; സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. ഇന്നു രാവിലെ 6ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഗുരുവായൂർ നെൻമിനിയിലെ വസതിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് നടക്കും.

‘വൈശാലി’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ സുനിൽ നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തി. തിങ്കളാഴ്ച രാത്രി ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: അംബിക. മക്കൾ: അനിത രാജ്, അനിൽ രാജ്.

- Advertisement -

Leave A Reply