കൊച്ചി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടന്ന എൻഫോഴ്‌സ്മെന്റ് റെയ്ഡിൽ പ്രതിഷേധിച്ച് കൊച്ചി ഇഡി ഓഫിസിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം. അഞ്ഞൂറിൽ അധികം പ്രവർത്തകരാണ് എംജി റോഡ് ഉപരോധിച്ചു പ്രതിഷേധിക്കാൻ തടിച്ചു കൂടിയത്. കലൂരിൽ നിന്ന് എംജി റോഡ് വഴി നടത്തിയ പ്രതിഷേധ മാർച്ച് ഇഡി ഓഫിസിനടുത്ത് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിടാനുള്ള ശ്രമത്തിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരം എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു.
- Advertisement -