Ultimate magazine theme for WordPress.

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

0

തൃശ്ശൂർ: നവജാതശിശുവിന്റെ മൃതദേഹം  കനാലിൽ കണ്ടെത്തി. തൃശ്ശൂർ പൂങ്കുന്നത്തിന്  സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം  കണ്ടെത്തിയത്.

മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -

Leave A Reply