കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്.
തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഒരാളുടെ കാല്‍ രണ്ട് വണ്ടികള്‍ക്കിടയിലായി കുടുങ്ങിപ്പോയെന്നും ഇയാളെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടിയെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. സംഘത്തിലുള്ള ബാക്കി 13 പേര്‍ ഇന്ന് തന്നെ സേലത്തേക്ക് മടങ്ങും.
- Advertisement -