കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്ന് പി.ടി.തോമസിന്‍റെ അന്ത്യാഭിലാഷക്കുറിപ്പ്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണെന്നും അന്ത്യോപചാരസമയത്ത് ചന്ദ്രകളഭം പാട്ട് കേൾപ്പിക്കണം, റീത്ത് വയ്ക്കരുത് തുടങ്ങിയ കാര്യങ്ങളും കുറിപ്പിലുണ്ട്.
വെല്ലൂര്‍ സിഎംസിയില്‍ രാവിലെ പത്തേകാലോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. ഇടുക്കി എംപിയായിരുന്നു. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമാണ്. മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കും.
- Advertisement -