ധനുഷിന്റെ(Dhanush) ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ(Vaathi) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുക.
തെലുങ്കിൽ ‘സർ‘ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ ആദ്യതെലുങ്ക് ചിത്രം കൂടിയാണിത്. വിജയ് ചിത്രം മാസ്റ്ററിലെ തരംഗമായ പാട്ട് ‘വാത്തി കമ്മിംഗി’ന്റെ പേര് നല്‍കിയിരിക്കുന്നത് കൊണ്ട് തന്നെ ധനുഷിന്റെ പുതിയ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഒരുപാട് സ്വപ്‌നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
- Advertisement -
നാഗവംശി എസും, സായ് സൗജന്യയും നിര്‍മിക്കുന്ന ചിത്രത്തില്‍ ജി.വി. പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സിനിമാറ്റോഗ്രഫി ദിനേഷ് കൃഷ്ണന്‍, എഡിറ്റിംഗ് നവീന്‍ നൂളി. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെ പേരുകള്‍ പുറത്ത് വിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അക്ഷയ് കുമാറിനും സാറാ അലി ഖാനുമൊപ്പമുള്ള ‘അത്‌രംഗി രേ’ ആണ് ധനുഷിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.
- Advertisement -