മംഗളൂരു: മംഗളൂരുവിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവിനാണ് ക്രൂരമായ മർദനമേറ്റത്.
- Advertisement -
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒപ്പമുണ്ടായിരുന്നവർ ബോട്ടിലെ ക്രെയ്‌നിൽ തലകീഴായി കെട്ടിതൂക്കി വൈല ഷീനുവിനെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സിറ്റി (സൗത്ത്) പൊലീസ് സംഭവത്തിൽ നടപടിയെടുത്തത്.
ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂർ പോലയ്യ (23), ആവുല രാജ്കുമാർ (26), കാടാങ്കരി മനോഹർ (21), വുതുകൊരി ജലയ്യ (30), കർപ്പിങ്കരി രവി (27), പ്രലയ കാവേരി ഗോവിന്ദയ്യ (47) എന്നിവരാണ് അറസ്റ്റിലായത്.
- Advertisement -