വെളിപ്പെടുത്തലിന് പിന്നിൽ ബിജു പൗലോസോ?അന്വേഷണം വേണമെന്ന് ഡിജിപി ക്ക് നൽകിയ പരാതിയിൽ ദിലീപ്, തുടർ അന്വേഷണം ആവശ്യപ്പെട്ട് നടിയും
നടിയെ ആക്രമിച്ച കേസിൽ വിസ്താരം പൂർത്തിയാക്കാൻ സുപ്രീം കോടതി നീട്ടി നൽകിയ സമയം അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കി ഉള്ളപ്പോൾ പുതിയ വെളിപ്പെടുത്തൽ കുറ്റ വിമുക്തൻ ആയി വേഗം സജീവമാകാൻകഴിയും എന്ന്പ്രതീക്ഷിച്ചു കാത്തിരുന്ന ദിലീപിന്റെ ആഗ്രഹങ്ങൾക്ക് മങ്ങൽ ഏല്പിക്കുന്നതാണ് പുതിയ ആരോപണങ്ങൾ. പൾസർ സുനി ആക്രമിച്ച വീഡിയോ ദിലീപ് കാണുന്നത് താൻ കണ്ടു എന്ന വെളിപ്പെടുത്തലാണ് ദിലീപിന്റെ സുഹൃത്ത് എന്ന് അവകാശവാദവുമായി ബാലചന്ദ്രൻ എന്നയാൾ നടത്തിയത് ഈ വെളിപ്പെടുത്തൽ കാരണം കേസ് വീണ്ടും അന്വേഷിക്കണം എന്ന് ഇരയായ നടിയും മുഖ്യമന്ത്രിക്ക് പരാതി നൽകി.എന്നാൽ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി എട്ടാം പ്രതിയായി ചേർക്കപ്പെട്ടിട്ടുള്ള ദിലീപും രംഗത്ത് എത്തി.കേസ് വീണ്ടും അന്വേഷിക്കാൻ നടി പരാതി പെടുമ്പോൾ കേസ് വീണ്ടും ആന്വേഷിക്കുന്നതിൽ എതിർപ്പില്ല എന്ന് ദിലീപ് പറയുന്നു പക്ഷെ ബിജു പൗലോസ് എന്ന ഉദ്യോഗസ്ഥനെ മാറ്റി നിർത്തി അന്വേഷിക്കണം എന്നാണ് എട്ടാം പ്രതി ആയി കേസിൽ ഉൾപ്പെട്ടിട്ടുള്ള ദിലീപ് പറയുന്നത് വീണ്ടും കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നും ദിലീപ് ആരോപിച്ചു. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍, വാട്സാപ്പ് ഡീറ്റെയില്‍സ് പരിശോധിക്കണം. എനിക്ക് തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്.
- Advertisement -
ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് നൽകിയ പരാതിയിൽ പറയുന്നു .അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കാണ് പരാതിയത് . രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം വേണമെന്ന പൊലീസിന്‍റെ ആവശ്യം വിചാരണകോടതി പരിഗണിക്കാനിരിക്കെയാണ് നടിയുടെ നീക്കം.ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്‍റെ കൈവശം ഉണ്ടെന്നും ഇതിന് ഗൂഢാലോചന നടത്തിയത് ദിലീപാെണന്നുമാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് വിചാരണ നിര്‍ത്തിവച്ച് കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യമുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കെയാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി കത്തില്‍ വ്യക്തമാക്കുന്നു.ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം വിചാരണയ്ക്കിടയില്‍ പുതിയ തെളിവുകള്‍ പുറത്ത് വന്നാല്‍ വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ കോടതിയും പ്രോസിക്യൂഷനും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ കോടതിയുടെ നിലപാട് എന്താണെന്ന ആകാംക്ഷയിലാണ് നിയമലോകം. വിചാരണക്കോടതിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജി വച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഫെബ്രുവരി 16 ന് മുന്‍പ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കേണ്ടതിനാല്‍ സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിചാരണക്കോടതി.
ദിലീപ് കുറ്റവിമുക്തൻ ആകാതിരിക്കാൻ ഉള്ള ശ്രമാണ് ഈ സംഭവങ്ങൾ എന്നും ഈ തെളിവുകൾ ഒരിക്കലും ദിലീപിന് പങ്ക് ഉണ്ട് എന്ന് തെളിയിക്കാൻ പാകത്തിൽ ഉള്ള തെളിവ് അല്ല എന്നുമാണ് നിയമ വിദഗ്ദർ അഭിപ്രായപെടുന്നത്. കേസ്സിന്റെ വിധി വരുന്നത് താമസിപ്പിക്കാൻ മാത്രമേ പുനർ അന്വേഷണം കൊണ്ട് കഴിയുക ഉള്ളൂ എന്നും ക്രിമിനൽ അഭിഭാഷകർ പറയുന്നു.ദിലീപ് ഈ സംഭവത്തിൽ പങ്കെടുത്തു എന്ന് പുറത്തായിട്ടുള്ള ഒരു ശബ്ദ രേഖയിലും പറയുന്നില്ല. ദിലീപ് വീഡിയോ കണ്ടു എന്ന് പറയുന്നയാൾ ആ സമയം വീട്ടിൽ ഉള്ളപ്പോൾ അയാൾമാത്രം വീഡിയോ കണ്ടില്ല എന്ന് പറയുന്നതും ആവിശ്വസനീയമാണ് എന്നാണ് ഈ കേസിനെ നിഷ്പക്ഷമായി കാണുന്നവർ പറയുന്നത്.
- Advertisement -