Ultimate magazine theme for WordPress.

സ്ത്രീകളെ ശല്യപ്പെടുത്തി; എഎസ്ഐ ട്രെയിനിൽ മർദിച്ചു: പൊന്നൻ ഷമീർ പിടിയിൽ

0

കോഴിക്കോട് ∙ മാവേലി എക്സ്പ്രസിൽ റെയിൽവേ പൊലീസിലെ എഎസ്ഐയുടെ മർദനമേറ്റ യാത്രക്കാരൻ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ ഷമീർ (40), ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനു അറസ്റ്റിൽ. കോഴിക്കോട് ലിങ്ക് റോഡിൽനിന്നാണ് ഇയാൾ പിടിയിലായത്. ഷമീർ പല കേസുകളിലും പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.

ഷമീറിനെ എഎസ്ഐ ട്രെയിനിൽവച്ച് മർദിച്ചത് വിവാദമായിരുന്നു. ഞായറാഴ്ച, മാവേലി എക്സ്പ്രസിലെ എസ്ടു കോച്ചിൽ വച്ചാണ് ടിക്കറ്റില്ലെന്നാരോപിച്ച് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.പ്രമോദ് ബൂട്ടിട്ട കാലു കൊണ്ടു ഷമീറിനെ ചവിട്ടിവീഴ്ത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രമോദിനെ സസ്പെൻഡ് ചെയ്തു.

- Advertisement -

Leave A Reply