Ultimate magazine theme for WordPress.

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം; വൈറസിനെ വിജയിക്കാൻ വാക്‌സിൻ ആയുധമാക്കി പോരാട്ടം

0

ദില്ലി: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തിൽ കണക്കാക്കിയിരുന്ന വൈറസ് മിന്നൽ വേഗത്തിലാണ് മഹാമാരിയായി മാറി ജന ജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വർഷത്തിനിപ്പറം പലരീതിയിൽ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാൻ വാക്‌സീൻ ആയുധമാക്കി പോരാടുകയാണ് രാജ്യം.

2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്‌പോഴും അതിൻറെ ഗൗരവം തിരിച്ചറിയാൻ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തിൽ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തിൽ പാർലമെൻറിൽ പോലും ചിത്രീകരിക്കപ്പെട്ടു. വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സന്പർക്കം പുലർത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി. 519 കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്ത മാർച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

- Advertisement -

മഹാമാരിയെ എങ്ങനെ നേരിടുമെന്നതിലെ ആശയക്കുഴപ്പം എല്ലായിടത്തും ദൃശ്യമായിരുന്നു. ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കം അതിന് തെളിവാണ്. പ്രത്യേക സാനപത്തിക പാക്കേജ് പ്രഖ്യാപിച്ചും വന്ദേഭാരത് പദ്ധതിയിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതിനിടെ സർക്കാർ മുന്നിട്ടറങ്ങി.

അടിച്ചടൽ പൂർണ പരിഹാരമല്ലെന്ന ബോധ്യത്തിൽ പതിയെ നിയന്ത്രങ്ങൾ ലഘൂകരിക്കപ്പെട്ടു. വർഷാവസാനത്തോടെ കൊവിഡ് തരംഗത്തിൻറെ ഗ്രാഫ് താഴോട്ട് ഇറങ്ങാൻ തുടങ്ങിയത് വലിയ ആശ്വാസമാവുകയായിരുന്നു. 2021 ജനുവരി പതിനാറ് മുതൽ വാക്‌സിൻ ആയുധമാക്കി ഇന്ത്യ പൊരുതി തുടങ്ങി. എന്നാൽ അധികം വൈകാതെ ആദ്യ തരംഗത്തെക്കൾ ഭീകരമായി രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചു. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നതും മൃതദേഹങ്ങൾ നദികളിൽ ഒഴുകി നടക്കുന്നതും അന്താരാഷ്ട്ര തലത്തിൽ പോലും വാർത്തയായി.ഏപ്രിൽ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകൾ കുറഞ്ഞു തുടങ്ങി.

രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വൈറസിന്‍റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുന്പോള്‍ വാക്സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴി‌‌ഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സീൻ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ട് ഡോസ് വാക്സിന് ശേഷം കരുതല്‍ ഡോസ് വിതരണം ചെയ്യാന്‍ രാജ്യം ആരംഭിച്ച് കഴിഞ്ഞു.

പിന്നിട്ട് പ്രതിസന്ധിയുടെ രണ്ട് വര്‍ഷക്കാലം രാജ്യത്തെ പലതും പഠിപ്പിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ സർക്കാരുകള്‍ നേരിടുന്നതാണ് കാണുന്നത്. നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി മൂന്നാതരംഗം തുടരവെ ഇരുപത് ലക്ഷം പേർ ചികിത്സയില്‍ കഴിയുന്നുവെന്നത് ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓർമിപ്പിക്കുന്നതാണ്

- Advertisement -

Leave A Reply

Your email address will not be published.