Ultimate magazine theme for WordPress.

ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു; വ്യക്തമായ വിശദീകരണം നല്‍കാതെ മെറ്റ

0

ഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ചിനാര്‍ കോര്‍പ്‌സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തു. അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും ഇതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ മാതൃകമ്ബനിയായ മെറ്റ തയ്യാറായിട്ടില്ല. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കശ്മീര്‍ താഴ്വര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സൈനിക വിഭാഗമായ ചിനാര്‍ കോര്‍പ്‌സ് ഇന്ത്യന്‍ സൈന്യത്തെയും കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിച്ച്‌ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് സമൂഹമാദ്ധ്യമത്തില്‍ അക്കൗണ്ട് ആരംഭിച്ചത്.

ഈ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇക്കാര്യം ഫേസ്ബുക്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാധാരണയായി ഫേസ്ബുക്ക് നയങ്ങള്‍ക്കെതിരായുള്ള പോസ്റ്റുകള്‍ പങ്കുവെക്കുമ്ബോഴോ, അല്ലെങ്കില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മാത്രമേ സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ മരവിപ്പിക്കൂ. എന്നാല്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

- Advertisement -

Leave A Reply

Your email address will not be published.