കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഏറെ ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി.
അതേസമയം, നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് മറ്റൊരു ഹരജിയും നൽകിയിട്ടുണ്ട്. മുൻകൂർജാമ്യം നൽകിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടൻ തന്നെ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
- Advertisement -
അതേസമയം ഗൂഢാലോചനാ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്ബിളുകൾ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച ശബ്ദ സാമ്ബിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിൻറെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളിൽ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുക. ആവശ്യമെങ്കിൽ ദിലീപിനെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.
- Advertisement -